Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invasion Of Wild Animals

Palakkad

കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം: ക​ർ​ഷ​ക സ്വ​രാ​ജ്

ക​ല്ല​ടി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് അ​ടി​ക്ക​ടി​യു​ണ്ട​ാകു​ന്ന കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ സ​ത്വ​രന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സ്വ​രാ​ജ് സ​ത്യാ​ഗ്ര​ഹസ​മി​തി ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​യി​ട​ത്തി​ലും വീ​ടു​ക​ളി​ലും എ​ത്തി കൃ​ഷി​ക്കും ആ​ളു​ക​ൾ​ക്കും ഭീ​ഷണി ഉ​യ​ർ​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നും വ​നാ​തി​ർ​ത്തി​യി​ൽ ട്ര​ഞ്ചു​ക​ളും ഹാം​ഗിം​ഗ് വൈ​ദ്യു​തി​വേ​ലി​ക​ളും കി​ട​ങ്ങു​ക​ളും നി​ർ​മി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നു​ള്ള തീ​രു​മാ​നം ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്നും അ​ത്ത​രം പ​ന്നി​ക​ളെ ലേ​ലം ചെ​യ്ത് ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി​യാ​ൽ കൃ​ഷി​ക്ക് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ങ്ങ​നെ കി​ട്ടു​ന്ന പ​ണം സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ അ​ട​ച്ചാ​ൽ വ​രു​മാ​ന​മാ​ർ​ഗ​മാ​കു​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ.​മാ​ത്യു ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് സി​റി​യ​ക്, അ​ജി​ത് കു​മാ​ർ കൊ​ട്ടേ​ക്കാ​ട്,പാ​ണ്ടി​യോ​ട് പ്ര​ഭാ​ക​ര​ൻ, സ​ജീ​ഷ് കു​മാ​ർ കു​ത്ത​ന്നൂ​ർ, സ​ന്തോ​ഷ്കൂ​ട്ടാ​ല, സ​ന്തോ​ഷ് മ​ല​മ്പു​ഴ, മു​ത​ലാം​തോ​ട് മ​ണി, ചി​ദം​ബ​രം​കു​ട്ടി, ര​വി നെ​ല്ലി​യാ​മ്പ​തി, ഷാ​ജുജോ​ൺ, നാ​രാ​യ​ണ​സ്വാ​മി, മാ​രി​യ​പ്പ​ൻ നീ​ലി​പ്പാ​റ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up